day, 00 month 0000

UDYAM-KL-12-0103154

The Other Side

അനുറാം സംവിധാനം ചെയ്യുന്ന
'മറുവശം' 28 ന് തിയേറ്ററിലെത്തും.

പി.ആർ.സുമേരൻ.

കൊച്ചി: സംവിധായകനും തിരക്കഥാകൃത്തും നടനുമായ അനുറാം കഥയെഴുതി സംവിധാനം ചെയ്യുന്ന പുതിയ സിനിമ 'മറുവശം'
28ന് തിയേറ്ററിൽ റിലീസ് ചെയ്യും. ജയശങ്കർകാരി മുട്ടമാണ് ചിത്രത്തിലെ നായകൻ. കള്ളം, കല്ല്യാണിസം, ദം, ആഴം എന്നീ ചിത്രങ്ങള്‍ക്ക് ശേഷം റാംസ് ഫിലിം ഫാക്ടറിയുടെ ബാനറില്‍ അനുറാം സ്വന്തമായി നിർമ്മിക്കുന്ന ചിത്രം കൂടിയാണ് മറുവശം. ഷെഹിന്‍ സിദ്ദിഖ്, പ്രശാന്ത് അലക്സാണ്ടര്‍, കൈലാഷ്, ശീജിത്ത് രവി എന്നിവരും മറുവശത്തിലെ ശ്രദ്ധേയരായ അഭിനേതാക്കളാണ്. മറുവശത്തിലൂടെയാണ് ആദ്യമായി ജയശങ്കര്‍ നായകനിരയിലേക്ക് എത്തുന്നത്. മറുവശം പ്രമേയം കൊണ്ട് വളരെ മികച്ച സിനിമയാണ്. പ്രേക്ഷകര്‍ സ്വീകരിക്കുന്ന ഒട്ടേറെ മുഹൂര്‍ത്തങ്ങള്‍ ചിത്രത്തില്‍ ഒരുക്കിയിട്ടുണ്ടെന്നും ജയശങ്കര്‍ സൂചിപ്പിച്ചു.
പ്രമേയത്തിലെ പുതുമയും അവതരണത്തിലെ വ്യത്യസ്തതയും കൊണ്ട് മറുവശം ശ്രദ്ധേയമായ ഒരു ചിത്രമായിരിക്കുമെന്നും സംവിധായകന്‍ വ്യക്തമാക്കി.രാജ്യാന്തര ചലച്ചിത്ര മേളയായ ഐ എഫ് എഫ് കെ യില്‍ ഫിലിം മാർക്കറ്റിൽ മറുവശം ഏറെ പ്രേക്ഷകശ്രദ്ധ നേടിയിരുന്നു.
അഥിതി മോഹൻ , അഖിൽ പ്രഭാകരൻ, സ്മിനു സിജോ, നദി ബക്കർ, റ്റ്വിങ്കിൾ ജോബി,ബോബൻ ആലുമ്മൂടൻ, ക്രിസ്സ് വേണുഗോപാൽ. ഹിസ്സാൻ, സജിപതി, ദനിൽ കൃഷ്ണ, സഞ്ജു സലിം പ്രിൻസ്. റോയ് .തുടങ്ങിയവരാണ് താരങ്ങൾ. വിതരണ കമ്പനിയായ സൻഹ സ്റ്റുഡിയോസ് മറുവശം കേരളത്തിലെ തിയേറ്ററിലെത്തിക്കും.
ബാനർ -റാംസ് ഫിലിം ഫാക്ടറി, രചന , സംവിധാനം -അനുറാം.
മാർട്ടിൻ മാത്യു -
ഛായാഗ്രഹണം,
ഗാനരചന -ആന്റണി പോൾ, സംഗീതം - അജയ് ജോസഫ്,
പ്രൊഡക്ഷൻ കൺട്രോളർ- ഷാജി പട്ടിക്കര
പി.ആർ.ഒ- പി.ആർ.സുമേരൻ
Share it :

Categories