day, 00 month 0000

UDYAM-KL-12-0103154

Praavu

പ്രാവ് ഇപ്പോൾ മനോരമ മാക്സിലും മുന്നേറുകയാണ്

തിയേറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തിയ ‘പ്രാവ്’ പ്രേക്ഷ ഹൃദയങ്ങള്‍ കീഴടക്കി മുന്നേറുകയാണ്. സ്ത്രീകള്‍ക്ക് എതിരേയുള്ള അതിക്രമങ്ങള്‍ പശ്ചാത്തലമാക്കി നവാസ് അലിയാണ് ചിത്രം അണിയിച്ചൊരുക്കിയിരിക്കുന്നത്. പത്മരാജന്റെ കഥയെ ആസപ്ദമാക്കി രചിച്ച സിനിമ അടുത്തകാലത്ത് സത്രീ ആക്രമങ്ങള്‍ വരച്ചുകാട്ടിയതില്‍ മികവ് പുലര്‍ത്തുന്ന പട്ടികയില്‍ മുന്‍പന്തിയിലാണ്.

അരവിന്ദ്, മനോഹരന്‍, കമലാസന്നന്‍, ഹരികുമാര്‍ എന്നിവര്‍ ഉറ്റ ചങ്ങാതിമാരാണ്. ഈ നാലു പേരെയും കേന്ദ്രീകരിച്ചാണ് കഥ മുന്നോട്ട് പോകുന്നത്. മദ്യവുമൊക്കെയായി ജീവിതം ആഘോഷമാക്കുകയാണ് ഈ നാല് ചങ്ങാതിമാരും.

പ്രൊഡക്ഷന്‍ കണ്‍ട്രോളറായ കമലാസന്നന്‍ വഴി ദീപ്തി എന്ന് പേരുള്ള ഒരു സീരിയല്‍ നടിയോട് ഇവര്‍ക്ക് താത്പര്യം തോന്നുകയാണ്. ദീപ്തിയെയും ഈ നാല് ചങ്ങാതിമാരെയും ചുറ്റിപ്പറ്റി ചില സംശയങ്ങള്‍ ഇവരുടെ ഭാര്യമാര്‍ക്ക് തോന്നുന്നു. ദീപ്തിയുമായി അടുത്ത് ഇടപഴകാന്‍ മോഹിച്ച നാല് പേരും ഒരു റിസോര്‍ട്ടില്‍ മുറിയെടുക്കുമ്പോഴുണ്ടാകുന്ന സംഭവവികാസങ്ങളാണ് കഥയുടെ കാതല്‍.

ഒരൊറ്റ തിരക്കഥയില്‍ തന്നെ രണ്ടു ജീവിതങ്ങള്‍ വരച്ചുകാട്ടാന്‍ അണിയറപ്രവര്‍ത്തകര്‍ക്ക് സാധിച്ചു. വിവേക്, ചാരുത എന്നിവര്‍ തമ്മിലുള്ള സ്‌നേഹം ഒരു വശത്താണെങ്കില്‍ അരവിന്ദ്, മനോഹരന്‍, കമലാസന്നന്‍, ഹരികുമാര്‍ എന്നിവരുടെ ചങ്ങാതം മറുവശത്ത്. യാദൃഛികമായി റിസോര്‍ട്ടില്‍ വിവേവകും ചാരുവുമെത്തുന്നത് കഥ ഗതിയെ നിയന്ത്രിക്കുന്നു.

സ്ത്രീകള്‍ക്ക് എതിരേയുളള അതിക്രമങ്ങള്‍ പശ്ചാത്തലമാക്കി നിരവധി സിനിമകള്‍ ഇതിന് മുമ്പ് മലയാളത്തിലുണ്ടായിട്ടുണ്ട്. എന്നാല്‍ അവയില്‍ നിന്നെല്ലാം അവതരണശൈലി, പ്രമേയം എന്നിവ കൊണ്ട് പ്രാവ് എന്ന ചിത്രം വേറിട്ടു നില്‍ക്കുന്നു.

അതിമനോഹരങ്ങളായ ദൃശ്യങ്ങളാണ് ചിത്രത്തിന്റെ മറ്റൊരു ഹൈലൈറ്റ്. സന്ദര്‍ഭങ്ങള്‍ക്ക് അനുയോജ്യമായ ഗാനങ്ങള്‍ പ്രേക്ഷകരെ കഥാ പരിസരങ്ങളിലേക്ക് കൂട്ടി കൊണ്ടുപോകുന്നു. സ്ത്രീകള്‍ക്ക് എതിരേയുള്ള അതിക്രമങ്ങള്‍ മാത്രമല്ല ചിത്രത്തിന്റെ നട്ടെല്ല്. കലയെ ആസ്വദിക്കുന്നവര്‍ക്കും സ്‌നേഹിക്കുന്നവര്‍ക്കും ആഘോഷിക്കാനുള്ള വക ചിത്രം നല്‍കുന്നുണ്ട്.

കഥയിലെ നായകനായ വിവേകും നായികയായ ചാരുതയും കണ്ടുമുട്ടാന്‍ തന്നെ കാരണം കല എന്ന മാന്ത്രികതയാണ്. ഇരുവരും തമ്മില്‍ സ്‌നേഹം ഉടലെടുക്കുമ്പോഴും കലയെ കൈവിടാതെ ഇരുവരും നെഞ്ചോട് ചേര്‍ക്കുകയാണ്. സ്‌നേഹത്തിന്റെ ഓര്‍മകളുടെ പര്യായം കൂടിയാണ് കലയെന്ന് ചിത്രം പറഞ്ഞുവെയ്ക്കുന്നുണ്ട്. മനസില്‍ ഒരു തരിയോളം കുറ്റബോധമുണ്ടെങ്കില്‍ തിന്മയുടെ പാത വിട്ട് നന്മയുടെ പാത സ്വീകരിക്കുവാന്‍ നമ്മള്‍ നിര്‍ബന്ധിതരാകുമെന്ന സന്ദേശമാണ് സമൂഹത്തിന് ചിത്രം

അമിത് ചക്കാലക്കല്‍, സാബുമോന്‍ അബ്ദുസമദ്, മനോജ്.കെ.യു എന്നിവരാണ് കേന്ദ്ര കഥാപാത്രങ്ങളാകുന്നത്. ആദര്‍ശ് രാജ, അജയന്‍ തകഴി, യാമി സോന, ജംഷീന ജമാല്‍, നിഷാ സാരംഗ്, ഡിനി ഡാനിയേല്‍, ടീന സുനില്‍, ഗാത്രി നമ്പ്യാര്‍, അലീന എന്നിവര്‍ മറ്റ് പ്രധാന വേഷങ്ങള്‍ കൈകാര്യം ചെയ്യുന്നു.നല്‍കുന്നത്.

ദുല്‍ഖല്‍ സല്‍മാന്റെ വേഫേറെര്‍ ഫിലിംസ് ആണ് ചിത്രം കേരളത്തിലെ തിയേറ്ററുകളിലെത്തിക്കുന്നത്. സി.ഇ.റ്റി സിനിമാസിന്റെ ബാനറില്‍ തകഴി രാജശേഖരന്‍ ആണ് ചിത്രത്തിന്റെ നിര്‍മാണം നിര്‍വഹിച്ചിരിക്കുന്നത്. സിനിമാസ്വാദകര്‍ക്ക് ഇഷ്ടപ്പെടുന്ന എല്ലാ ചേരുവകളും ചേര്‍ന്നാണ് രണ്ടുമണിക്കൂറോളം ദൈര്‍ഘ്യമുള്ള ചിത്രം അണിയിച്ചൊരുക്കിയിരിക്കുന്നത്.

Share it :

Categories